Latest NewsInternational

ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിച്ചു; സോഷ്യല്‍മീഡിയയുടെ അടക്കം ചീത്തവിളി ഏറ്റുവാങ്ങി പാക് പ്രധാനമന്ത്രി

ബിഷ്‌കെക്ക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ ലോക നേതാക്കളെ അപമാനിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതിയാണ് ഇമ്രാൻ ഖാൻ ലംഘിച്ചത്. ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രതലവന്മാര്‍ വരുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് രീതി. എന്നാല്‍ വേദിയിലെത്തിയ ഇമ്രാന്‍ ഖാന്‍ ഉടന്‍ തന്നെ ഇരിക്കുന്നതായും മറ്റ് നേതാക്കള്‍ വരുമ്പോഴും ഇരിപ്പ് തുടരുന്നതായും വീഡിയോയിൽ കാണാം. ചടങ്ങിൽ മോദിയും ഷി ജിന്‍പിങുമൊക്കെ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ഒടുവില്‍ സംഘാടകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായത്.വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് പാക് പ്രധാനമന്ത്രിക്ക് ഏല്‍ക്കേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button