Latest NewsIndia

പൊതുജനങ്ങളുടെ ജീവന്‍ കയ്യിലെടുത്ത് ഡോക്ടര്‍മാരുടെ സമരം; നിങ്ങളീ ചെയ്യുന്നത് നീതിയോ, ജീവന്‍വെടിഞ്ഞ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് പിതാവ്

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സമയത്തിന് ചികിത്സ കിട്ടാതെ നിരവധി പേരാണ് വലയുന്നത്. ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ കിട്ടാതെ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞത്. കുഞ്ഞിന്റെ ചേതനയറ്റ ശരീരം ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുന്ന അച്ഛന്റെ ചിത്രം ഏവരെയും കണ്ണീരിലാഴ്ത്തും. ബംഗാളി പത്രമായ ആനന്ദ് ബസാര്‍ പത്രികയിലെ ഫോട്ടോഗ്രാഫര്‍ ദമയന്തി ദത്തയാണ് ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ”ഡോക്ടര്‍മാരെ രക്ഷിക്കൂ, ബംഗാളിനെ രക്ഷിക്കൂ, ചികിത്സ കിട്ടാതെ ഒരു അച്ഛന് തന്റെ കുട്ടിയെ നഷ്ടപ്പെട്ടിരിക്കുന്നു” ദമയന്തി ട്വീറ്റ് ചെയ്തു.

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് മൂന്ന് ദിവസം മുന്‍പ് കയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു.ഡോക്ടര്‍മാര്‍ ഉടന്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാതെ തിരികെ കയറില്ലെന്നും മമത ബാനര്‍ജി പ്രശ്‌നം പരിഹരിക്കാതെ ഭീഷണിപ്പെടുത്തുകയാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button