Latest NewsIndia

അ​മി​ത് ഷായുമായി കൂടിക്കാഴ്ച നടത്തി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി. ആ​ന്ധ്ര​യ്ക്ക് പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന വാ​ഗ്ദാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​ലി​ക്ക​ണ​മെ​ന്ന് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി ആവശ്യപ്പെടുകയുണ്ടായി. മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു മുൻപും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​മി​ത് ഷാ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യിരുന്നു സന്ദർശനം. രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ വ​ച്ചാ​ണ് നീ​തി ആ​യോ​ഗ് അ​ഞ്ചാം ഗ​വേ​ണിം​ഗ് യോ​ഗം ചേ​രു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ല​ഫ്റ്റ​ന​ന്‍​ഡ് ഗ​വ​ര്‍​ണ​ര്‍​മാ​രും ഇതിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button