Latest NewsIndia

ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ഏഴ് പേര്‍ മരിച്ചു

വഡോദര: ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ഏഴ് പേര്‍ മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 4 ശുചീകരണ തൊഴിലാളികളും 3 ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. മാന്‍ ഹോളില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം നടന്നത്.

വഡോദരയ്ക്കടുത്ത് ഫര്‍തിക്വി ഗ്രാമത്തിലെ ദബോയ് താലൂക്കില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ശ്വാസം കിട്ടാതെയാണ് ഏഴു പേരും മരിച്ചത്. അതേസമയം അപകടം നടന്ന ദര്‍ശന്‍ ഹോട്ടല്‍ ഉടമ ഹസ്സന്‍ അബ്ബാസ് ബൊരാനിയക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button