KeralaLatest News

ജനപ്രതിനിധിയായിരുന്ന ഒരാൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ കാര്യം എന്താകും; എക്‌സ് എംപി വിവാദത്തിൽ പ്രതികരണവുമായി അരുൺ ഗോപി

തിരുവനന്തപുരം: മുൻ എംപി എ സമ്പത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. ഫേസ്ബുക്കിലൂടെയാണ് അരുൺ വിമർശനവുമായി രംഗത്തെത്തിയത്. എ സമ്പത്തിൻ്റെ കാറിൽ എക്സ് എംപി എന്ന ബോര്‍ഡ് ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ആരോപണങ്ങൾ. എന്നാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. റെസ്പോൺസിബിൾ മീഡിയ എന്ന് നമ്മൾ വിശ്വസിക്കുന്നവരും ഇത്തരം ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ, നമ്മൾ ആരെയാണ് വിശ്വസിക്കുക…??!! ഇവർക്കൊക്കെ ഒരു നേരത്തെ വാർത്ത, തകർന്നുപോകുന്നത് ചിലപ്പോൾ ഒരു ജന്മത്തെ വിശ്വാസമായിരിക്കും!! ജനാധിപത്യനാട്ടിലെ ഒരു ജനപ്രതിനിധിയായിരുന്ന ഒരാൾക്ക് ഇതാണ് അവസ്ഥയെങ്കിൽ നമ്മൾ സാധാരണക്കാരുടെ കാര്യം പറയാണോയെന്ന് അരുൺ ഗോപി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇതുപോലെയുള്ള responsible media എന്ന് നമ്മൾ വിശ്വസിക്കുന്നവരും ഇത്തരം fake വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ, നമ്മൾ ആരെയാണ് വിശ്വസിക്കുക…??!!
ഇവർക്കൊക്കെ ഒരു നേരത്തെ വാർത്ത, തകർന്നുപോകുന്നത് ചിലപ്പോൾ ഒരു ജന്മത്തെ വിശ്വാസമായിരിക്കും!! ജനാധിപത്യനാട്ടിലെ ഒരു ജനപ്രതിനിധിയായിരുന്ന ഒരാൾക്ക് ഇതാണ് അവസ്ഥയെങ്കിൽ നമ്മൾ സാധാരണക്കാരുടെ കാര്യം പറയാണോ??
വാർത്തയെ സത്യവാർത്തയെന്നും കള്ളവാർത്തയെന്നും വേർതിരിക്കേണ്ടി വരുന്ന നാട്ടിൽ, ജീവിക്കാൻ നമ്മൾ ജാഗരൂകരാകുകയേ നിവർത്തിയുള്ളു!!

shortlink

Related Articles

Post Your Comments

Related Articles


Back to top button