Latest NewsKerala

വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത തുടരുന്നു ; വിമർശനമുന്നയിച്ച് എ.പത്മകുമാര്‍

പത്തനംതിട്ട: ചില ഉദ്യോഗസ്ഥർ ശബരിമലയെ തകർക്കുന്ന സമീപനാണ് സ്വീകരിക്കുന്നതെന്നും ശബരിമലയിലെ വികസനത്തിന് വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാര്‍.

സംസ്ഥാന സര്‍ക്കാര്‍ 730 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. എന്നാൽ ഈ പദ്ധതികളെയെല്ലാം വനംവകുപ്പ് എതിർക്കുകയാണ്. ശബരിമലയിലെ രണ്ട് പാലം പണികൾ തുടങ്ങാൻ കഴിയാത്തത് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ എതിർപ്പിനെ തുടർന്നാണെന്നും പേരെടുത്തു പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷൻ ചുമതലപ്പെടുത്താത്ത വിഷയങ്ങളിലും ഇവർ ഇടപെടുന്നുവെന്നും ദേവസ്വം ബോർഡ് അധ്യക്ഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button