CricketLatest News

ഇന്ത്യ പാകിസ്ഥാൻ മാച്ച്; മഴ കാരണം വീണ്ടും കളി നിർത്തി

മാഞ്ചസ്റ്റർ: ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് മത്സരം വീണ്ടും മഴമൂലം നിർത്തിവെച്ചു. 35 ഓവറിൽ പാകിസ്ഥാൻ അഞ്ചിന് 166 റൺസ് ആണ് നേടിയത്. മഴ കാരണം ഇപ്പോൾ കളി അവസാനിപ്പിച്ചാൽ മഴ നിയമം അനുസരിച്ച് ഇന്ത്യ 86 റൺസിന് വിജയിക്കും. 18 പന്തിൽ നിന്ന് 7 റൺസെടുത്ത ഇമാം ഉൾ ഹഖാണ് ആദ്യം പുറത്തായത്. 48 റൺസെടുത്ത ബാബർ അസമാണ് പിന്നീട് പുറത്തായത്. കുൽദീപ് യാദവാണ് ബാബറിനെ പുറത്താക്കിയത്. 62 റൺസെടുത്ത ഫഖർ സമാനെയും കുൽദീപ് തന്നെയാണ് പുറത്താക്കിയത്. മുഹമ്മദ് ഹഫീസും ഷുഐബ് മാലിക്കും പിന്നാലെ പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button