Latest NewsInternational

ലണ്ടനില്‍ 24 മണിക്കൂറിനുള്ളില്‍ നടന്ന വിവിധ അക്രമങ്ങള്‍, മേയര്‍ രാജ്യത്തിന് തന്നെ അപമാനം: ഡൊണാള്‍ഡ് ട്രംപ്

ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഒരു ദുരന്തമാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിവിധ അക്രമങ്ങളില്‍ ലണ്ടനില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന. ട്രംപും ലണ്ടന്‍ മേയറായ സാദിഖ് ഖാനും തമ്മില്‍ കുറേ നാളുകളായി വാക്ക് പോര് തുടരുന്നു.

തലസ്ഥാനത്തിന് പുതിയൊരു മേയറെ ഉടന്‍ ആവശ്യമുണ്ടെന്നും, സാദിഖ് ഖാന്‍ തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും ട്രംപ് പറഞ്ഞു. ലണ്ടന്‍ നഗരത്തെതന്നെ നശിപ്പിക്കുന്ന അദ്ദേഹം രാജ്യത്തിനു തന്നെ അപമാനമാണ്. ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അടിയന്തിര സാഹചര്യമായതിനാല്‍ ലണ്ടന്‍ സമൂഹത്തെ സഹായിക്കുന്നതിലും ദുരന്തത്തെ മറികടക്കുന്നതിലുമാണ് ഖാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് മേയറുടെ വക്താവ് പ്രതികരിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരകളുടെ കുടുംബങ്ങളോടോപ്പമാണ് ഇപ്പോള്‍ അദ്ദേഹം. അതിനിടയില്‍ ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സമയം പാഴാക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ലെന്ന് മേയറുടെ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button