KeralaLatest News

പോലീസുകാരിയെ ചുട്ടുകൊന്ന സംഭവം: സൗമ്യയെ അപമാനിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യാപക പ്രതിഷേധം

മലപ്പുറം കാരന്‍ ഒരു മുസ്ലിം യുവാവ് മാവേലിക്കരയില്‍ വന്ന് ഒരു ഹിന്ദു യുവതിയെ കൊല്ലണം എങ്കില്‍ 100 ശതമാനവും അത് ആ യുവതിയുടെ കൈയ്യിലെ തെറ്റ് തന്നെയാണ്

മാവേലിക്കര: നാടിനെ നടക്കുന്ന സംഭവമാണ് ഇന്നലെ മാവേലിക്കര വള്ളിക്കുന്നത്ത് നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ച കുറ്റത്തിന് വള്ളിക്കുന്ന പോലീസ് സ്‌റ്റേഷനിലെ സിപിഒ ആയ സൗമ്യ പുഷ്‌ക്കരനെ പട്ടാപ്പകല്‍ മറ്റൊരു പോലീസുകാരന്‍ തീ കൊളുത്തി കൊലപ്പെടുത്തുകായായിരുന്നു. അതേസമയം കുറ്റകൃത്യത്തിലേയ്ക്ക് നയിച്ചതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും സൗമ്യയെ പ്രതിയായ അജാസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതയാണ് വിവരം. എന്നാല്‍ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറു മുമ്പു തന്നെ

കസ്റ്റഡിയില്‍ ഉള്ള പ്രതി കേരള പൊലീസിലെ തന്നെ ഉദ്യോഗസ്ഥനായ അജാസിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് മാവേലിക്കര സ്വദേശി ആയ ശ്രീജിത്ത് സഹദേവന്‍ എന്ന യുവാവ്. മലപ്പുറം കാരന്‍ ഒരു മുസ്ലിം യുവാവ് മാവേലിക്കരയില്‍ വന്ന് ഒരു ഹിന്ദു യുവതിയെ കൊല്ലണം എങ്കില്‍ 100 ശതമാനവും അത് ആ യുവതിയുടെ കൈയ്യിലെ തെറ്റ് തന്നെയാണ് എന്നാണ് ശ്രീജിത്തിന്റെ കുറിപ്പില്‍ പറയുന്നത്. ശ്രീജിത്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരിന്നിരിക്കുന്നത്. സ്ത്രീതത്വ അപമാനിക്കുന്നതരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇയാളുടെ പേരില്‍ കേസ് എടുക്കണം എന്ന ആവശ്യം സോഷ്യല്‍ മിഡിയയില്‍ ശക്തമായി ഉയരുകയാണ്…

ശ്രീജിത്ത് സഹദേവന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മലപ്പുറം കാരന്‍ ഒരു മുസ്ലിം യുവാവ് മാവേലിക്കരയില്‍ വന്ന് ഒരു ഹിന്ദു യുവതിയെ കൊല്ലണം എങ്കില്‍ 100% അത് ആ യുവതിയുടെ കൈയ്യിലെ തെറ്റ് തന്നെയാണ്. അല്ലാതെ അവന്റെ തീവ്രവാദം എന്ന് പറഞ്ഞു ഒഴിയാന്‍ പറ്റുമോ.?

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും.
കൊന്ന അവന്റെ ഒപ്പം

അതേസമയം പലപ്പോഴും സോഷ്യല്‍ മിഡിയാ വഴി സംഘപരിവാര്‍ പ്രവര്‍ത്തകരെ കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കുകയും എട്ടോളം ഫേക്ക് ഐ.ഡി വഴി കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകയായ ലസിത പാലക്കല്‍ ഉള്‍പ്പെടെ നിരവധി പേര്‍ ശ്രീജിത്തിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യം ശ്ക്തമായിരിക്കുകയാണ്. എന്നാല്‍ പോസ്റ്റ് വിവാദ മായതോടെ ശ്രീജിത്ത് ഇത് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button