KeralaLatest News

ഈ ഫോട്ടോ ഇപ്പോൾ സംശയം ജനിപ്പിക്കുന്നു; ശബരിനാഥൻ എംഎൽഎ

എക്‌സ് എംപി എന്ന ബോർഡ് വെച്ച കാറിന്റെ ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തിൽ വീണ്ടും പ്രതികരണവുമായി ശബരിനാഥൻ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനത്തിലെ വിവാദ ബോർഡിനെക്കുറിച്ചു പോസ്റ്റ് ഇട്ടതിനു ശേഷം നിരവധി ആളുകൾ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ബന്ധപ്പെടുന്നുണ്ടെന്നും അതിൽ ഒരു സുഹൃത്ത് കൂടുതൽ ക്ലാരിറ്റിയുള്ള ഫോട്ടോ അയച്ചുതന്നുവെന്നും ആ ഫോട്ടോ ഇപ്പോൾ സംശയം ജനിപ്പിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കുന്നു. എന്തായാലും അദ്ദേഹം ഫ്ലൈറ്റിൽ വന്നോ, ഈ ബോർഡ് ഉള്ള കാറിൽ കയറിയോ എന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നോ എയർപോർട്ടിൽ നിന്നോ സ്ഥിതീകരിക്കാവുന്നതാണെന്നും ശ്രീ സമ്പത്തും ദുരൂഹതയ്ക്ക് വഴികൊടുക്കാതെ കാര്യങ്ങൾ വിശദീകരിക്കും എന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വാഹനത്തിലെ വിവാദ ബോർഡിനെക്കുറിച്ചു പോസ്റ്റ് ഇട്ടതിനു ശേഷം നിരവധി ആളുകൾ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ബന്ധപ്പെടുന്നുണ്ട്.
അതിൽ ഒരു സുഹൃത്ത് കൂടുതൽ ക്ലാരിറ്റിയുള്ള ഈ ഫോട്ടോ അയച്ചു തന്നു. അതുമാത്രമല്ല, വെള്ളിയാഴ്ച രാത്രി 11.30-12.00 ഇടയ്ക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോ ആണെന്നും രാത്രി ഫ്ലൈറ്റിൽ ലാൻഡ് ചെയ്തിട്ട് ഈ കാറിൽ തന്നെ ശ്രീ സമ്പത്ത് കയറി പോകുകയും ചെയ്തു എന്ന് ദൃക്‌സാക്ഷി പറയുന്നു.
കൂടുതൽ ക്ലാരിറ്റിയുള്ള ഈ ഫോട്ടോ ഇപ്പോൾ സംശയം ജനിപ്പിക്കുന്നു. എന്തായാലും അദ്ദേഹം ഫ്ലൈറ്റിൽ വന്നോ, ഈ ബോർഡ് ഉള്ള കാറിൽ കയറിയോ എന്നത് CCTV ദൃശ്യങ്ങളിൽ നിന്നോ എയർപോർട്ടിൽ നിന്നോ സ്ഥിതീകരിക്കാവുന്നതാണ്. ബഹുമാനപെട്ട ശ്രീ സമ്പത്തും ദുരൂഹതയ്ക്ക് വഴികൊടുക്കാതെ കാര്യങ്ങൾ വിശദീകരിക്കും എന്ന് വിശ്വസിക്കുന്നു.(ആരെയും ഇവിടെ തേജോവധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല).

Ps :ഒരു കാര്യം ചേർത്തുപറയട്ടെ, സോഷ്യൽ മീഡിയയിലെ വസ്തുതാരഹിതമായ അപവാദപ്രചരണത്തിനെ എതിർക്കുന്നു, ഇനി എതിർക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button