Latest NewsIndia

കൊലക്കേസ് പ്രതി വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു

ചെന്നൈ : കൊലക്കേസ് പ്രതി ചെന്നൈയിൽ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പോലീസ് സംഘത്തെ വടിവാൾകൊണ്ട് വെട്ടിയ കേസിലെ പ്രതിയായ വല്ലരശൻ (20) ആണ് മരിച്ചത്. പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ വടിവാൾ വീശി രക്ഷപ്പെടാൻ വല്ലരശനും സംഘവും ശ്രമിച്ചിരുന്നു.കൂടെ ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെടുകയും ചെയ്തു.

വല്ലരശിന്റെ വടിവാൾ ആക്രമണത്തിൽ കോൺസ്റ്റബിൾ പൊൻരാജിന് പരിക്കേറ്റതിനെ തുടർന്നാണ് പോലീസ് വെടിയുതിർത്തത്. വല്ലരശിന്റെ കാലിലും നെഞ്ചിലുമായി മൂന്ന് തവണ വെടിയേറ്റു.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപതിയിൽ ചികിത്സയിലുള്ള പൊൻരാജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ കൊലപാതകത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button