CricketLatest News

തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹിറ്റ്‌മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ കുറിച്ച് അതൃപ്‌തി പ്രകടിപ്പിച്ച് മുൻ താരം

മുംബൈ: ലോകകപ്പിൽ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹിറ്റ്‌മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ കുറിച്ച് അതൃപ്‌തി പ്രകടിപ്പിച്ച് മുൻ താരം. ദിലീപ് വെങ്‌സര്‍കര്‍ ആണ് ഇന്ത്യൻ ടീമിനെ വിമർശിച്ച് രംഗത്തെത്തിയത്. രോഹിത് പക്വതയുള്ള താരമാണ്. അദേഹമിപ്പോള്‍ പരിചയസമ്പന്നനും ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളുമാണ്. ഇന്നലെ പാക്കിസ്ഥാനെതിരെ രോഹിത് കാട്ടിയ ഇന്നിംഗ്‌സ് വിസ്‌മയമാണ്. ഇന്ത്യ- പാക് മത്സരം സമ്മര്‍ദത്തിന്‍റെ കളിയാണ്. സ്ഥിരം ഓപ്പണിംഗ് പാര്‍ട്‌ണര്‍ പരിക്കേറ്റ് പുറത്തിരുന്നെങ്കിലും രോഹിത് ഉത്തരവാദിത്വം കാട്ടി. രോഹിത് ലോകോത്തര താരമാണെന്ന് ദിലീപ് പറയുകയുണ്ടായി. വിജയ് ശങ്കര്‍ അടുത്ത മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്നാണ് പ്രതീക്ഷ. കേദാര്‍ ജാദവും നല്ല ഫോമിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച ഫോമിലാണെന്നും അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നുംദിലീപ് കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button