Latest NewsKerala

നഴ്സുമാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്നു; കൂടുതൽ വിവരങ്ങൾ

പാലക്കാട്: നഴ്സുമാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (നാഷണല്‍ യൂണിക് ഐഡന്റിറ്റി നമ്പര്‍) നൽകുന്നു. ഇതിനായി നഴ്സിങ് സ്കൂളുകൾ രജിസ്ട്രേഷന്‍ കേന്ദ്രങ്ങളായി. തിരക്കു പരിഗണിച്ച്‌ കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈവ്സ് കൗണ്‍സിലിന്റേതാണ് തീരുമാനം.

തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലായിരിക്കും ഈ സൗകര്യം. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ കേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 15 വരെ ആയിരുന്നു നേരത്തേ അനുവദിച്ചിരുന്നത്. നഴ്സുമാര്‍ കൂടുതലുള്ള കോട്ടയം ജില്ലയില്‍ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീയതിയും സ്ഥലവും ജൂണ്‍ 26-ന് കേരള നഴ്സിങ് കൗണ്‍സില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

മുമ്പ് സംസ്ഥാനവ്യാപകമായി പ്രമുഖ ആശുപത്രികളില്‍ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഇതില്‍ വിട്ടുപോയവര്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കിയിരിക്കുന്നത്. ഒരു ദിവസം ശരാശരി 15 മുതല്‍ 20 പേരുടെവരെ വിവരങ്ങള്‍ സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.ഫിനോ പേടെക് എന്ന സ്വകാര്യകമ്പനിക്കാണ് എകീകൃത രജിസ്ട്രേഷനുള്ള കരാര്‍.

എന്‍.യു.ഐ.ഡി.

വിദേശജോലികള്‍ക്കടക്കം നഴ്സുമാര്‍ക്ക് യോഗ്യത നല്‍കുന്നതാണ് നാഷണല്‍ യൂണിക് ഐഡന്റിറ്റി നമ്ബര്‍ രാജ്യത്തെ മുഴുവന്‍ നഴ്സുമാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശത്തുള്ളവര്‍ ജൂലായ് 31-ന് മുമ്ബ് അവധിക്ക് വരികയാണെങ്കില്‍ അതത് ജില്ലാകേന്ദ്രവുമായി ബന്ധപ്പെടണം. ഈ തീയതിക്കുശേഷം വരുന്നവര്‍ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലുമായി ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button