KeralaLatest News

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം: തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. ചെയര്‍മാനെ തെരഞ്ഞെടുത്തത് നിയമപരമായല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ജോസഫ് വിഭാഗം പറഞ്ഞു. വിഷയത്തില്‍ സി.എഫ് തോമസും പി.ജെ ജോസഫും കൂടിക്കാഴ്ച നടത്തി.

അതേസമയം പിജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പിജെ ജോസഫ് തുടരുമെന്നും. കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ് കെ മാണിയും എന്നതാണ് നിലപാട്. സിഎഫ് തോമസിന്റേത് വിട്ടുനില്‍ക്കലല്ലെന്ന് റോഷി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button