Latest NewsSports

പാക് പരിശീലകനാകുമ്പോള്‍ അതിനുള്ള മറുപടി തരാം; കളത്തിനു പുറത്തും മികച്ച ഫോമില്‍ മറുപടി നല്‍കി രോഹിത് ശര്‍മ

ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ മികച്ച ഫോമിലാണ്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ കളത്തിന് പുറത്തുംമികച്ച ഫോമിലാണ് രോഹിത്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ പ്രകടനം.

ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാക് ബാറ്റ്സ്മാന്മാര്‍ക്ക് എന്ത് ഉപദേശമാണ് സഹപ്രവര്‍ത്തകന്‍ എന്ന നിലക്ക് നല്‍കാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. താന്‍ പാകിസ്താന്റെ കോച്ച് ആകുകയാണെങ്കില്‍ അതിനുള്ള മറുപടി പറയാമെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ എന്തു പറയാനാണ് എന്നുമായിരുന്നു രോഹിതിന്റെ ഉത്തരം. ഇതുകേട്ട് എല്ലാവരും ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button