Latest NewsIndia

ബംഗാളില്‍ നടക്കുന്നത് നരനായാട്ട്: മമതയെ രൂക്ഷമായി വിമര്‍ശിച്ച് മോ​ഹ​ന്‍ ഭ​ഗ​വ​ത്

.തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 15 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു

ഭു​വ​നേ​ശ്വ​ര്‍: പ​ശ്ചി​മ​ ബം​ഗാ​ളി​ല്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമാര്‍ശിച്ച് ആ​ര്‍​എ​സ്‌എ​സ് സ​ര്‍​സം​ഘ​ചാ​ല​ക് മോ​ഹ​ന്‍ ഭ​ഗ​വ​ത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ ഉണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. ബംഗാളില്‍ നടക്കുന്നത് നരനായാട്ടാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാ​ജ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നത്. മറ്റേതെങ്കിലും സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​ട​ക്കു​മോ എ​ന്നും മോഹന്‍ ഭഗവത് ചോദിച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം നി​ര​വ​ധി രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ബംഗാളില്‍ ഉണ്ടായത്.തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 15 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ക​ന​ത്ത പ​രാ​ജ​യം ഏറ്റുവാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button