KeralaLatest News

ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായി കുരിശുകൾ മാറ്റേണ്ട കാര്യമില്ല, കുരിശിനു മുന്നിൽ ഒരു ശൂലവും വേണ്ട; അതൃപ്തിയോടെ മുഖ്യമന്ത്രി

ഇടുക്കി: മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപ്പെട്ട് പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടി തടഞ്ഞു. ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായായിരുന്നു കുരിശുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നത്.

അനധികൃതമായി പാഞ്ചാലിമേട്ടിൽ ക്രൈസ്തവ സംഘടനകൾ കുരിശുകൾ നാട്ടുന്നത് ഇവിടെ പതിവായിരുന്നു. കിലോമീറ്ററുകൾ ദൂരം റവന്യൂ ഭൂമി കൈയ്യേറി വിവിധ ക്രൈസ്തവ സംഘടനകൾ നാട്ടിയ കുരിശുകൾ പൊളിച്ച് നീക്കാൻ പെരുവനന്താനം വില്ലേജ് ഓഫീസർ നൽകിയ സമയപരിധി ഇന്ന് അവസാനിക്കെയാണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കുരിശുകൾ നീക്കുന്നത് തടഞ്ഞത്. കുരിശുകൾ പൊളിച്ചു നീക്കാൻ കണയങ്കവയൽ കത്തോലിക്കാ പള്ളിക്കാണ് വില്ലേജ് ഓഫീസർ നിർദേശം നൽകിയിരുന്നത്. എന്നാൽ ജില്ലാ കലക്ടർ ഇടപെട്ട് കുരിശുകൾ നീക്കുന്ന നടപടി തടയുകയായിരുന്നു.

വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾ നടത്താതെ യാതൊരു നടപടികളും സ്വീകരിക്കരുതെന്ന് വില്ലേജ് ഓഫീസറോട് കലക്ടർ അറിയിച്ചു. പാഞ്ചാലിമേട്ടിലെ കുരിശുകൾ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്നും ജില്ലാ കളക്ടർ എച്ച്.ദിനേശ് നിർദേശിച്ചു.

റവന്യൂഭൂമിയിലാണ് കുരിശുകൾ ഉള്ളതെങ്കിലും നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട്. മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്നാണ് ജില്ലാ കലക്ടർ എച്ച് ദിനേശ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button