Latest NewsIndia

മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങ് ; കേസ് നിയമപരമായി നേരിടും, ആരോപണങ്ങൾ നിഷേധിച്ചു ബിനോയി കോടിയേരി

യുവതിക്കെതിരെ താനും മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസും നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി

തിരുവനന്തപുരം : തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി. മുംബൈയിലെ എഫ്‌ഐആര്‍ ബ്ലാക്ക് മെയിലിങാണ്. പരാതിക്കാരിയെ പരിചയമുണ്ട്. എന്നാല്‍ പരാതിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. നാലുമാസം മുമ്ബ് യുവതി തനിക്കെതിരെ മറ്റൊരു പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ താനും മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുതിയ കേസും നിയമപരമായി നേരിടുമെന്ന് ബിനോയി കോടിയേരി ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിനിയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും യുവതി പറഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button