KeralaLatest News

ഉദ്യോഗസ്ഥരുടെ അലംഭാവം ; കോടികള്‍ നഷ്ടപ്പെടുമെന്നുറപ്പായ പ്രവാസി വ്യവസായി ആത്മഹത്യ ചെയതു

കണ്ണൂര്‍: ഉദ്യോഗസ്ഥരുടെ അലംഭാവ നടപടികളില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സജന്‍ പാറയിലാണ് ആന്തൂര്‍ നഗരസഭയുടെ അനാസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. പതിനാറ് കോടിയോളം മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിനാണ് നഗരസഭ പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയര്‍പേഴ്‌സനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.

എന്നാല്‍ അനുമതി നിഷേധിക്കുകയോ നടപടി വൈകിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ മുതല്‍ കൃത്യതയില്ലാത്ത ഓരോ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ മടക്കുകയായിരുന്നു. സജന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button