Latest NewsUAE

ഇരുപതിനായിരത്തിലേറെ പേരുടെ ഇഖാമ റദ്ദാക്കി

കുവൈറ്റ്: രേഖകളിലെ പൊരുത്തമില്ലായ്മ മൂലം 3 വർഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കിയതായി റിപ്പോർട്ട്. ലേബർ വീസയിൽ കുവൈത്തിൽ എത്തിയവർ പിന്നീട് മറ്റു ജോലികൾ സമ്പാദിക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരുടെ ഇഖാമയാണ് റദ്ദാക്കിയത്. വിവിധ ഏജൻസികളെ കം‌പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ചതോടെയാണു രേഖകളിലെ പൊരുത്തമില്ലായ്മ കണ്ടെത്താൻ സാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം നാടുകടത്തൽ കേന്ദ്രത്തിലുള്ള 500 വിദേശികളിൽ 194 പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായി സാമ്പത്തികാര്യമന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. ഗാർഹിക തൊഴിലാളി ഓഫീസുകൾക്കെതിരെയുള്ള പരാതിയിന്മേൽ തൊഴിലുടമകൾക്ക് 1,23,000 ദിനാർ ഈടാക്കി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button