KeralaLatest News

ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ പാർട്ടി സെക്രട്ടറിയുടെ നിലപാട് വ്യക്തമാക്കണം; അഡ്വ.പ്രകാശ് ബാബു

കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരേയുള്ള ലൈംഗിക ആരോപണത്തില്‍ പാർട്ടി സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കണമെന്ന് അഡ്വ .പ്രകാശ് ബാബു. മകനെതിരായ ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണന്‍ മൗനം വെടിയണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ കെ.പി പ്രകാശ് ബാബു പറഞ്ഞു.

കോടിയേരിയുടെ മക്കള്‍ മുമ്പും പല വിവാദത്തിൽ പെട്ടപ്പോഴും അവരെ സംരക്ഷിക്കാനായി മുന്നോട്ടുവന്നത് സി.പി.എമ്മാണ്. അതുകൊണ്ട് വിഷയത്തില്‍ സി.പി.എം മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് പ്രകാശ് ബാബു തന്റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിലെ ഡി.വൈ.എഫ്.ഐ നേതൃത്വം പെണ്‍വാണിഭ പീഡന വീരന്മാരുടേയും കഞ്ചാവ് കടത്തുകാരുടേയും കുഴലൂത്തുകാരായി മാറി. അതുകൊണ്ട് ഡി.വൈ.എഫ്.ഐ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ പീഡനവീരന്‍മാരുടെ സംഘടനയായി മാറിയിരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ എം.എല്‍.എ യുടെ പീഡനത്തിന് വിധേയയായ വനിതാ നേതാവിനെ സംരക്ഷിക്കുന്നതിന് പകരം അവരെ പുകച്ചുചാടിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ ഇരയോടൊപ്പമാണോ അതല്ല വേട്ടക്കാരോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button