KeralaLatest News

പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം മ്യുസിയമാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍; സുപ്രീംകോടതിയുടെ അനുമതി തേടും

തിരുവനന്തപുരം: സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടൻ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നത്തിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമാക്കി മാറ്റണമെന്ന് കെ ബി ഗണേഷ് കുമാറാണ് ആവശ്യമുന്നയിച്ചത്. സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു ഇതുസംബന്ധിച്ച വിവരം ധരിപ്പിച്ചത്. ശുപാർശ സർക്കാരിൻറെ പരിഗണനയിലണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.

ശാസ്താംകോട്ട കെഎസ്ആർടിസി ഡിപ്പോയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഭരണപക്ഷ എംഎൽഎ കോവൂർ കുഞ്ഞുമോൻ ഗതാഗതമന്ത്രിയെ വിമർശിച്ചു. ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ തലത്തിൽ ഏകോപനമില്ലെന്ന് ധനാഭ്യർത്ഥന ചർച്ചക്കിടെ ഇഎസ് ബിജിമോളും വിമർശിച്ചു. ഭരണപക്ഷ അംഗങ്ങളുടെ വിമർശനം പ്രതിപക്ഷം സഭയിൽ സർക്കാറിനെതിരെ ഉന്നയിച്ചു.

ലോട്ടറിക്കുള്ള നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗണ്‍സിൽ നീക്കത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ലോട്ടറി നികുതി ഏകീകരിക്കാനുള്ള ജിഎസ്ടി കൗൺസിലൻറെ നീക്കം ഉപേക്ഷിക്കണമെന്ന ധനമന്ത്രിയുടെ പ്രമേയത്തെ പ്രതിപക്ഷം പിൻതാങ്ങി. ലോട്ടറി മാഫിയക്ക് വേണ്ടിയാണ് കേന്ദ്രനീക്കമെന്ന് ധനമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button