Latest NewsBusiness

സെന്‍സെക്‌സില്‍ 114 പോയന്റ് നേട്ടത്തോടെ തുടക്കം : വ്യാപാരം പുരോഗമിയ്ക്കുന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടം. നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം പുരോഗമിയ്ക്കുന്നത്. സെന്‍സെക്സ് 114.52 പോയന്റ് ഉയര്‍ന്ന് 39075.31ലും നിഫ്റ്റി 33.80 പോയന്റ് നേട്ടത്തില്‍ 11706 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐടിസി, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എസ്ബിഐ, യെസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Tags

Post Your Comments


Back to top button
Close
Close