KeralaLatest News

ട്രാൻസ്ജെൻഡറിനെ പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

കൊട്ടാരക്കര: തെന്മല സ്വദേശിയായ ട്രാൻസ്ജെൻഡറിനെ കൊട്ടാരക്കരയിൽനിന്ന്‌ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത അഞ്ചംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി. മാമൂട് സ്വദേശി ഷമീർ (23), കൊല്ലം കന്റോൺമെന്റ് സ്വദേശി ജോൺ വർഗീസ് (32) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്നുപേരെക്കൂടി പോലീസ്‌ അന്വേഷിക്കുകയാണ്.

കഴിഞ്ഞ നാലിനാണ് ട്രാൻസ്ജെൻഡറിനെ കാറിൽ തട്ടിക്കൊണ്ടുപോയത്. ട്രാൻസ്ജെൻഡറിനെ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന അയ്യായിരം രൂപയും കാതിലുണ്ടായിരുന്ന സ്വർണക്കമ്മലും തട്ടിയെടുത്തു കൊല്ലത്ത് ബസ് സ്റ്റാൻഡിന്‌ സമീപം ഇറക്കിവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button