Latest NewsHealth & Fitness

മുളപ്പിച്ച ചെറുപയര്‍ കഴിക്കാം… ഗുണങ്ങള്‍ ഇതാണ്

 

മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവ അകറ്റാന്‍ മുളപ്പിച്ച ചെറുപയര്‍ സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അല്‍പം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ഇത് ഉത്തമമാണ്. ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നുതിനും ശരീരഭാരം കുറയ്ക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍.

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു.

കരള്‍ രോഗങ്ങള്‍ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയര്‍. ഫാറ്റി ലിവര്‍ ബാധിച്ചവര്‍ ചെറുപയര്‍ കഴിക്കുന്നത് അതിനാല്‍ തന്നെ വളരെ ഉത്തമമാണ്. പൊട്ടാഷ്യവും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button