Latest NewsInternationalVideos

പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടടപ്പെട്ട് ബോയിങ്ങ് 737, വിമാനത്തിന്റെ സീലിങ്ങില്‍ തലയിടിച്ച് വീണ് ജീവനക്കാരന്‍; വീഡിയോ പുറത്ത്

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആകാശത്ത് ആടിയുലഞ്ഞ വിമാനത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. കൊസോവോയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പറന്ന എഎല്‍കെ എയര്‍ലൈന്‍സ് ബോയിംഗ് 737 വിമാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാരനായ മിര്‍ജെത ബാഷയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഭയാനകമായ വീഡിയോയില്‍ വിമാനം ശക്തമായി കുലുങ്ങുന്നത് കാണാം. വിമാനത്തിന്റെ ഉലച്ചിലില്‍ ഒരു ഫ്‌ലൈറ്റ് അറ്റന്‍ന്റിന്റെ തല സീലിംഗിലേക്ക് ഇടിച്ച് ഇയാള്‍ നിലത്ത് വീഴുന്നതും ട്രോളിയില്‍ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങള്‍ ചിതറിത്തെറിച്ച് സമീപമുള്ള യാത്രക്കാരുടെ ദേഹത്ത് വീഴുന്നതും കാണാം. തുടര്‍ന്ന് യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നുണ്ട്. ഒരു യാത്രക്കാരി പ്രാര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം.

121 യാത്രക്കാരുമായി കൊസോവയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് ടേക്ക് ഓഫിന് ശേഷം മുപ്പത് മിനിട്ടുകള്‍ക്കുള്ളില്‍ കുലുക്കം അനുഭവപ്പെടുകയായിരുന്നു. ‘ ഒരു നിമിഷം കൊണ്ട് എനിക്ക് ബോധം നഷ്ടപ്പെടുന്നതായി തോന്നി. പലരുടെയും ശരീരത്തില്‍ ഭക്ഷണ സാധനങ്ങളും ചൂടുവെള്ളവും വീണു.’ യാത്രക്കാരനായ ഇഡ്രിസ് ബ്രാഹിംജ് (51) സ്വിസ് ദിനപത്രമായ 20 മിനുട്ടനോട് പറഞ്ഞു. വ്യോമപാതയില്‍ നിന്ന് വിമാനം വ്യതിചലിക്കുകയും താഴേക്ക് ചെറിയ രീതിയില്‍ താഴേക്ക് പതിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 10 മിനുട്ട് നീണ്ടു നിന്ന പ്രക്ഷുബ്ധാവസ്ഥയ്‌ക്കൊടുവിലാണ് വിമാനം ലാന്റ് ചെയ്തതെന്ന് വിമാനത്തിന്റെ ഉടമസ്ഥതയുള്ള ബള്‍ഗേറിയന്‍ കമ്പനിയായ ALK എയര്‍ലൈന്‍സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button