Latest NewsIndia

പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും : പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു : ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും

ന്യൂഡല്‍ഹി : പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിയ്ക്കും
. പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പെട്രോള്‍ വാങ്ങാന്‍ പമ്പില്‍ പോയി ക്യൂ നില്‍ക്കേണ്ടിവരില്ല. ഇതുവഴി സമയവും ലാഭിയ്ക്കാം. ഇത്തരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തും. കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതിനുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് വിവരം.

നിലവിലെ നിയമപ്രകാരം പമ്പുകള്‍ വഴിയാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഇന്ധനം വില്‍പ്പനയ്ക്കെത്തും. ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയൊക്കെ ഈ രംഗത്ത് മുതല്‍ മുടക്കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോളിയത്തിന്റെ ഭീമന്‍ കമ്പനിയായ സൗദി അരാംകോ പോലെയുളളവര്‍ക്കും ഈ തീരുമാനം ഗുണകരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button