Latest NewsUAE

പത്തോളം പുരസ്കാരങ്ങൾ സ്വന്തമാക്കി അപൂർവ നേട്ടവുമായി ഖത്തർ എയർവേയ്‌സ്[

ഖത്തര്‍: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനി ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്. വ്യോമയാനരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന സ്കൈട്രാക്സ് എയര്‍ലൈന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിലാണ് ഖത്തർ എയർവേയ്‌സ് പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയത്. ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ്, പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സര്‍വീസ്, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, മികച്ച ഫസ്റ്റ് ക്ലാസ് ലോഞ്ച്, മികച്ച ‌കാബിന്‍ ക്രൂ, മികച്ച എക്കണോമി ക്ലാസ് തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഖത്തർ എയർവേയ്‌സിന് ലഭിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ നടത്തി വോട്ടിങിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. രണ്ടേകാല്‍ കോടിയോളം പേരാണ് വോട്ടിങില്‍ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് ഏറ്റവും മികച്ച സര്‍വീസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button