KeralaLatest News

കുഞ്ഞിനെ കളിപ്പിക്കാന്‍ ദിവസവും വീട്ടിലേക്ക് കൊണ്ടുപോകും ; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ബന്ധു പിടിയിൽ

ഇടുക്കി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ബന്ധു പിടിയിൽ. മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനല്‍ക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാൻ ഇയാൾ ദിവസവും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. മാതാവിന്റെ പരാതിയിലാണ് മൂന്നാര്‍ പോലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button