Latest NewsSaudi ArabiaGulf

വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മദീന : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കരവാളൂർ വെഞ്ചേമ്പ് വാഴവിള സ്വദേശി സീന മൻസിലിൽ സുധീർ ജമാൽ (40) ആണ് മരിച്ചത്. സൗദിയിൽ മദീനയ്ക്കും ജിദ്ദയ്ക്കും മധ്യേ ബുറയ്മാൻ എന്ന സ്ഥലത്ത് സുധീർ ഓടിച്ച മിനിലോറി ട്രെയിലറിന്റെ പിന്നിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ജമാൽ-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ റജുല.

shortlink

Related Articles

Post Your Comments

Related Articles


Back to top button