CricketLatest News

ശിഖാര്‍ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി

ശിഖാര്‍ ധവാന്റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ പ്രവേശിക്കുമെന്നും വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധവാന് പരിക്ക് പറ്റിയത് ഒരു തിരിച്ചടിയാണ്. എന്നാല്‍ പാകിസ്ഥാനെ അനായാസമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അവര്‍ വളരെ മികച്ച ഫോമിലാണ്. ശിഖാര്‍ ധവാന്‍ എത്രയും വേഗം പരിക്കില്‍ നിന്നും മുക്തനാകുമെന്നാണ് ഞാന്‍ കരുതുന്നത്. പരിക്ക് കളിയുടെ ഭാഗമാണ്. അതാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയില്ല. ഭുവനേശ്വര്‍ കുമാറിന്റെ ഭാവത്തില്‍ വിജയ് ശങ്കര്‍ വളരെ രീതിയില്‍ പന്തെറിഞ്ഞു. ഈ ഇന്ത്യന്‍ ടീം വളരെ ശക്തരാണ് അവര്‍ സെമിയില്‍ പ്രവേശിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കുമെന്നും ഗാംഗുലി പറയുകയുണ്ടായി.

Tags

Related Articles

Post Your Comments


Back to top button
Close
Close