NattuvarthaLatest News

ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുകയാണ്

ഉപ്പള: മാലമോഷണം പതിവാകുന്നു, ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം ബസിറങ്ങി നടന്നു പോകുകയായിരുന്ന യുവതിയുടെ അഞ്ചേകാല്‍ പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു. ഉപ്പള ഐല മൈതാനിക്ക് സമീപം താമസിക്കുന്ന കമല(34) ഉപ്പളയില്‍ നിന്നും വരുമ്പോഴാണ് കവര്‍ച്ച നടന്നത്.

സംഭവദിവസം കമല ബസിറങ്ങി നടന്നു പോകുമ്പോഴാണ് സംഭവം. കവര്‍ച്ചക്കാരെ തിരിച്ചറിയുന്നതിനായി പോലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുകയാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button