Latest NewsNattuvartha

ഹോട്ടലുകൾ വൃത്തിഹീനം; കർശന നടപടിയുമായി ആരോഗ്യവിഭാഗം

കൊട്ടാരക്കര :ഹോട്ടലുകൾ വൃത്തിഹീനം, മലിനമായ അന്തരീക്ഷത്തിൽ ആഹാരം പാകംചെയ്യുന്നതിനെതിരെ കർശന നടപടിയുമായി നഗരസഭാ ആരോഗ്യവിഭാഗം.നഗരത്തിലെ പല ഹോട്ടലുകളിലെയും അടുക്കളകൾ തികച്ചും വൃത്തിഹീനമെന്ന് പരിശോധനയിൽ കണ്ടെത്തി.

കൊല്ലം പുലമണിലെ ഒരു ഹോട്ടിൽ ആഹാരം പാകംചെയ്യുന്നിടത്തുതന്നെയാണ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും. മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടക്കുന്നിടത്താണ് ആഹാരം പാകംചെയ്യുന്നത്. പഴകിയ ആഹാരവും ഇവിടെ കണ്ടെത്തി. നഗരത്തിൽ പരിശോധന നടത്തിയ 12 ഹോട്ടലുകളിലും അനാരോഗ്യപരമായ സാഹചര്യത്തിലാണ് ആഹാരം പാകംചെയ്യുന്നതെന്ന്‌ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button