Latest NewsIndia

ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാനായി ക്രിമിനലുകളെ സംരക്ഷിക്കരുതെന്ന് മമതയോട് മുസ്ളീം സംഘടനാ നേതാക്കൾ

രണ്ട് സന്ദർഭങ്ങളിലും ആക്രമണകാരികൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരുന്നു - മുസ്ലീങ്ങൾ . ഈ സംഭവങ്ങളിൽ ഞങ്ങൾ ദുഖിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു.

ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാനായി മുസ്ളീം സമുദായത്തിലെ ക്രിമിനലുകളെ രക്ഷപ്പെടുത്തുന്ന നയം നിർത്തണമെന്ന് മുസ്ളീം സംഘടനാ നേതാക്കൾ തൃണമൂൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവർ ഇത് സംബന്ധിച്ച് മമതയ്ക്ക് കത്തെഴുതുകയും ചെയ്തു. കൊൽക്കത്തയിലെ നീൽ രത്തൻ സർക്കാർ (എൻആർഎസ്) മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ആക്രമിച്ചതിനെക്കുറിച്ചും മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെൻഗുപ്തയെ ഉപദ്രവിച്ചതിനെക്കുറിച്ചും ഇവർ കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ചീഫ് മിനിസ്റ്ററിലേക്കുള്ള കത്ത്

പ്രിയ മാഡം മുഖ്യമന്ത്രി,

ഞങ്ങൾ കൊൽക്കത്തയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന മുസ്ലീങ്ങളാണ്.

അടുത്തിടെ നടന്ന രണ്ട് സംഭവങ്ങളെക്കുറിച്ച് ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ് – ഡോക്ടർമാർക്കെതിരായ ആക്രമണം, ഉഷോഷി സെൻഗുപ്തയ്‌ക്കെതിരായ ആക്രമണം. രണ്ട് സന്ദർഭങ്ങളിലും ആക്രമണകാരികൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരുന്നു – മുസ്ലീങ്ങൾ . ഈ സംഭവങ്ങളിൽ ഞങ്ങൾ ദുഖിക്കുകയും ലജ്ജിക്കുകയും ചെയ്യുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ രണ്ട് വഴികളുണ്ട്.ഒന്ന്, ഈ രണ്ട് സംഭവങ്ങളിൽ മാത്രമല്ല, മുസ്ലീങ്ങൾ ഉൾപ്പെടുന്ന ഓരോ സംഭവങ്ങളിലും അക്രമികളെ ബുക്ക് ചെയ്യുക. മുസ്ലീങ്ങളായതിനാൽ (സ്കോട്ട് ഫ്രീ) രക്ഷപ്പെടാൻ അവരെ അനുവദിക്കരുത് ( ഇപ്പോൾ ന്യൂനപക്ഷങ്ങളെന്ന ഇളവ് മൂലം ഇവർക്ക് രക്ഷപെടാനുള്ള അവസരമാണ് പലയിടത്തും നൽകുന്നത്). ഇത് കൊണ്ട് ഗുണമേയുള്ളു, ഒരു കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ സംരക്ഷിക്കുകയോ തൃപ്തിപ്പെടുത്തുകയോ ചെയ്യുന്നില്ല എന്ന സന്ദേശമായിരിക്കും ഇതുമൂലം നിങ്ങൾക്ക് ഉണ്ടാവുക.

രണ്ട്, ലിംഗ സംവേദനം, നാഗരിക ബോധം, നിയമപാലനം തുടങ്ങിയ മേഖലകളിൽ കൊൽക്കത്തയിലുടനീളമുള്ള മുസ്ലീം യുവാക്കളുമായും അവരുടെ കുടുംബങ്ങളുമായും ഇടപഴകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഇതിന് ദീർഘകാല ക്ഷമയും പദ്ധതിയും ആവശ്യമായിരിക്കാം, പക്ഷേ അത് ശരിയായി നടപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തോട് വേഗതയോടും സംവേദനക്ഷമതയോടും കൂടി നിങ്ങൾ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button