Latest NewsIndia

ഭാരത ജനത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തണം; രാം നാഥ് കോവിന്ദ്

ന്യൂഡൽഹി: ഭാരത ജനത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ പറഞ്ഞു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. മുന്നു വർഷത്തിനനം കാർഷിക വരുമാനം ഇരട്ടിയാക്കും 13,000 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ നടപ്പാക്കും, കർഷിക മേഖലയിൽ 25 ലക്ഷം കോടിയുടെ നിക്ഷേപം നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറയുന്നു. രാജ്യത്തെ 61 കോടി ജനങ്ങൾ വോട്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പിൽ മികച്ച ജനവിധിയാണ് ഉണ്ടായത്. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നാതാണ് സർക്കാറിന്റെ നിലപാടെന്നും അതിനുള്ള അംഗീകാരമാണ് ജനവിധിയെന്നും വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കും യുവാക്കൾക്കുമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ നിലവിലുള്ള രാജ്യം ഇന്ത്യയാണെന്നും അവകാശപ്പെട്ടു. സൈനികരുടെ ഉന്നമനവും സർക്കാർ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു നയപ്രഖ്യാപനം. സൈനികരുടെ കുട്ടികൾക്ക് സ്കോളർഷിപ്പ് വർധിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ സീറ്റ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button