Latest NewsInternational

ജമാല്‍ ഖഷോഗി വധം; കേസില്‍ നിര്‍ണായക വഴിത്തിരിവ്, അന്വേഷണം ശക്തമാക്കണമെന്ന് യുഎന്‍

ജനീവ : മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു ഐക്യരാഷ്ട്ര സംഘടന (യുഎന്‍) പ്രത്യേക അന്വേഷക ആഗ്‌നസ് കലമാഡിന്റെ പുതിയ റിപ്പോര്‍ട്ട്.

സൗദി കിരീടാവകാശിയുടെ വിമര്‍ശകനായ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ തുര്‍ക്കി-സൗദിയുടെ അന്വേഷണം വെവ്വേറെയാണ് നടന്നത്. ഈ സാഹചര്യത്തിലാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചതും. ആഗ്‌നസ് കാളമാര്‍ഡിന് കീഴിലുള്ള സമിതിയന്വേഷിച്ച റിപ്പോര്‍ട്ടില്‍ കിരീടാവകാശിയുള്‍പ്പെടെ സൗദിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണമെന്ന് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2നാണ് ഖശോഗി കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് ചോദ്യം ചെയ്യലിനിടെ മരുന്ന് കുത്തിവെച്ച് ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് പ്രാഥമിക വിവരം. ശേഷം കഷ്ണങ്ങളാക്കി എംബസി വാഹനത്തില്‍ കൊണ്ടു പോയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല.

സൗദി ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 11 പേരില്‍ 5 പേര്‍ക്ക് വധശിക്ഷാ ശിപാര്‍ശ നല്‍കിയിരുന്നു സൗദി ക്രിമിനല്‍ കോടതി. വിഷയത്തില്‍ ഏകപക്ഷീയ അന്വേഷണത്തിന് പകരം അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് യുഎന്‍ സമിതിയുടെ ശിപാര്‍ശ. റിപ്പോര്‍ട്ട് തള്ളിയ സൗദി, അധികാരികള്‍ക്ക് നേരെയുള്ള ആസൂത്രിതമായ നീക്കമാണിതെന്നും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button