Latest NewsIndiaYoga

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം യോഗ ചെയ്ത് ബാബ രാംദേവ്

നന്ദേദ്: അഞ്ചാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ഗുരു ബാബാ രാംദേവ് യോഗാഭ്യാസം നടത്തിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം. രാംദേവിന്റെ അനുയായികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് നാന്ദേദില്‍ നടന്ന യോഗയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി ഫഡ്‌നാവിസും രാംദേവിനൊപ്പം വിവിധ യോഗാസനങ്ങള്‍ ചെയ്തു.

രാംദേവിന്റെ സംഘടനയായ പതഞ്ജലി ഇന്ത്യയിലുടനീളം ഒരു ലക്ഷം ഗ്രാമങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കാലാവസ്ഥാ പ്രവര്‍ത്തനം എന്നതായിരുന്നു അന്താരാഷ്ട്ര യോഗ ദിനം 2019 ന്റെ വിഷയം.

‘ചേരുക’അല്ലെങ്കില്‍ ‘ഒന്നിക്കുക’ എന്നര്‍ത്ഥം വരുന്ന ‘യുജ്’ എന്ന സംസ്‌കൃത മൂലത്തില്‍ നിന്നാണ് ‘യോഗ’ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. മനസ്സും ശരീരവും തമ്മില്‍ ഐക്യം കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വളരെ സൂക്ഷ്മമായ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് യോഗാസനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരാളുടെ ശരീരം, മനസ്സ്, വികാരം, ഊര്‍ജ്ജം എന്നിവയില്‍ യോഗ പ്രവര്‍ത്തിക്കുന്നു.

ഝാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത യോഗാചടങ്ങ്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രതിരോധത്തിന്റെ നിരവധി വകുപ്പുകള്‍ യോഗയില്‍ പങ്കെടുത്തു. ഐക്യരാഷ്ട്രസഭ യോഗ ദിനം വ്യാഴാഴ്ച ആഘോഷിച്ചു, അതിനുശേഷം ഇതേതുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button