Latest NewsLife StyleHealth & Fitness

പാരസെറ്റാമോള്‍ വേണ്ട, പകരം ബിയര്‍ മതി; പഠനങ്ങള്‍ പറയുന്നത്

ചെറിയൊരു പനിയോ തലവേദനയോ വന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും പനിയെ നമ്മള്‍ ഈ പാരസെറ്റാമോള്‍ കൊണ്ട് പിടിച്ചുകെട്ടുകയാണ് പതിവ്. അതിന് ഡോക്ടറുടെ നിര്‍ദ്ദേശം പോലും പലരും തേടാറില്ല എന്നുള്ളതാണ് മറ്റൊരു സത്യം. എന്നാല്‍ ഇനി ഇത്തരം വേദനകള്‍ വരുമ്പോള്‍ പാരസെറ്റാമോളിന് പകരം രണ്ട് പൈന്റ് ബിയര്‍ കുടിച്ചാല്‍ മതി. ലണ്ടണിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി( University of Greenwich) ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

രണ്ട് പൈന്റ് ബിയര്‍ കുടിച്ചാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതിനെക്കാള്‍ 25 ശതമാനം വരെ ആശ്വാസം ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്രീന്‍വിച്ച് യൂണിവേഴ്സ്റ്റി ഈ വിഷയത്തില്‍ 18 പഠനങ്ങള്‍ വരെ നടത്തിയത്രേ. ശരീരത്തിലെ വേദനയെ നിയന്ത്രിക്കാനുള്ള കഴിവ് ബിയറിന് ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബിയര്‍ നല്ലൊരു വേദന സംഹാരി കൂടിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു.

എന്നാല്‍ വൈദ്യശാസ്ത്രപരമായി ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നു തന്നെയാണ് പല ഡോക്ടര്‍മാരും പറയുന്നത്. പാരസെറ്റാമോള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും എന്ന് പറയുന്നത് പോലെ മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം ഓര്‍ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button