KeralaLatest NewsInternational

കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു; കൂടെ ഉണ്ടായിരുന്നവരുടെ നില അതീവ ഗുരുതരം

ബെല്‍ഫാസ്റ്റ് : വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണു മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മലയാളി നഴ്സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ആന്‍ട്രിം ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം. എയര്‍ ആംബുലന്‍സ് സഹിതം പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. കാറിലുണ്ടായിരുന്ന മറ്റൊരു നഴ്സിനെയും മകനെയും പരുക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ നഴ്സിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് അപകടമുണ്ടായത് എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button