KeralaLatest NewsIndia

പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് ആരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്ന് ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട: പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ. 811, 814 എന്നീ സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമി റവന്യൂ ഭൂമിയാണെന്ന് ഇടുക്കി ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് പ്രകാരം പാഞ്ചാലിമേട്ടിൽ കണയങ്കവയൽ കത്തോലിക്ക പള്ളി കുരിശ് നാട്ടിയിരിക്കുന്നത് പൂർണമായും റവന്യൂ ഭൂമിയിൽ തന്നെയാണ്.

329 ഓളം ഏക്കർ ഭൂമിയാണ് പാഞ്ചാലിമേട് എന്ന പ്രദേശത്ത് ഉളത് ഇതിൽ 22 ഏക്കറാണ് ഭുവനേശ്വരി ദേവി ക്ഷേത്രം വകയായി തീരുവിതാംകൂർ ദേവസ്വം ബോർഡിനുള്ളത്. ഇത് സംബന്ധിച്ച വിവരവും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.

മുണ്ടക്കയം സ്വദേശി ആയ അരുൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പത്ത് ദിവസത്തിനകം ഭൂമിയുടെ വിവരങ്ങൾ അറിയിക്കാൻ സർക്കാറിനോടും, തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇടുക്കി ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button