Latest NewsKerala

യുവാവ് വെടിയേറ്റ് മരിച്ചു ; സംഭവം എറണാകുളത്ത്

എറണാകുളം : യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം പോത്താനിക്കാടാണ് സംഭവം നടന്നത്.പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദ് ആണ് മരിച്ചത്. പോത്താനിക്കാട് കക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസിന് മുകളിലാണ് മൃതദേഹം കിടന്നത്. തകർന്ന നിലയിൽ എയർ ഗണും കണ്ടെത്തി.

സജീവനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മിലുണ്ടായ തർക്കമാകാം സംഭവം നടക്കാനുള്ള കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഒരു ഓട്ടോ ഡ്രൈവറാണ് പ്രസാദിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇയാളാണ് പോലീസിൽ വിവരമറിയിച്ചത്. സജീവന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button