Latest NewsKuwaitGulf

പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടി; നിര്‍ദേശങ്ങളുമായി മന്ത്രിസഭാ സമിതി

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടി . പ്രവാസികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു എന്നു കണ്ടെത്തിയതോടെയാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിസാഭാസമിതി പഠനം ആരംഭിച്ചിരിക്കുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലന്നതടക്കം 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുന്നിലുള്ളത്.

ഇവ നടപ്പാക്കാന്‍ സാധിക്കുന്നവയാണോ, കുവൈത്ത് ഭരണകൂടത്തിനെ ഇത് പ്രതികൂലരീതിയില്‍ ബാധിക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യാം എന്നീ പഠനങ്ങള്‍ നടത്തിയ ശേഷം മാത്രമേ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയുള്ളു. ആഭ്യന്തര മന്ത്രാലയത്തിന്റെയും, മാന്‍ പവര്‍ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് മന്ത്രിസഭാസമിതി പഠനം ആരംഭിച്ചത്.

65 വയസ് കഴിഞ്ഞ വിദേശികളെ മടക്കി അയക്കുക, സര്‍ക്കാര്‍ മേഖലയിലേക്ക് ലോക്കല്‍ റിക്രൂട്ട്‌മെന്റ് നടത്തുക, വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുക, നിയമം ലംഘിക്കുന്ന തൊഴിലാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക, ഇഖാമ ഫീസ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് സമിതിക്ക് മുന്നിലുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍.

കുവൈത്തില്‍ സ്വദേശികളുടേയും വിദേശികളുടേയും എണ്ണത്തിലെ അന്തരം കുറച്ച് കൊണ്ടുവരികയാണ് സമിതിയുടെ പ്രധാന ദൗത്യം. സാമ്പത്തിക- തൊഴില്‍ രംഗങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സംഭവിക്കാത്ത തരതിലാണ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button