CricketLatest News

നിർണായകമായത് ആ രണ്ട് വിക്കറ്റുകൾ; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് സച്ചിൻ

സതാംപ്‌ടണ്‍: അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയതില്‍ നിര്‍ണായകമായത് ജസ്‌പ്രീത് ബുമ്രയുടെ രണ്ടു വിക്കറ്റുകളാണെന്ന് സച്ചിൻ ടെണ്ടുൽക്കർ. അഫ്‌ഗാന്‍ താരങ്ങളായ റഹ്‌മത്ത് ഷായെയും ഹഷ്‌മത്തുള്ള ഷാഹിദിയെയുമാണ് 29-ാം ഓവറില്‍ ബുമ്ര പുറത്താക്കിയത്. തുടക്കത്തിൽ മത്സരം അഫ്‌ഗാന്‍റെ വരുതിക്കായിരുന്നു. എന്നാൽ ബുമ്രയുടെ രണ്ട് വിക്കറ്റ് കളിയുടെ ദിശമാറ്റി. ഇതോടെ അഫ്ഗാന്‍ അല്‍പം ഭയന്നു. ബുമ്രയുടെ സ്‌പെല്ലുകള്‍ എല്ലാ മത്സരത്തിലും നിര്‍ണായകമാണ്. അദേഹത്തെ ടീം സ്‌മാര്‍ട്ടായി ഉപയോഗിക്കേണ്ടതുണ്ടെന്നും സച്ചിൻ പറയുകയുണ്ടായി. അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ 11 റണ്‍സിനാണ് വിജയിച്ചത്. വിരാട് കോലി(67), കേദാര്‍ ജാദവ്(52) ,രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് താരങ്ങളുടെ സ്‌കോർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button