CricketLatest News

ഗോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

മുന്‍ ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. പഞ്ചാബ് താരമായ ഗോണി, കഴിഞ്ഞ ദിവസം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. എല്ലാ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നാണ് താരം അറിയിച്ചത്. ഗ്ലോബല്‍ കാനഡ ടി20 ലീഗിന്റെ താര ഡ്രാഫ്റ്റില്‍ ടോറൊന്റോ നാഷണല്‍സ് ടീം ഗോണിയെ സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെത്തുന്നത്. ബിസിസിഐ അനുവദിച്ചാല്‍ ഗോണി ഇപ്രവാശ്യത്തെ കാനഡ ടി20 ലീഗില്‍ കളിക്കും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചതോടെയാണ് ഗോണി ശ്രദ്ധേയനായത്. 2008 ല്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.ഹോങ്കോംഗിനും, ബംഗ്ലാദേശിനുമെതിരെയുള്ള മത്സരങ്ങളില്‍ ആദ്യ ഇലവനിൽ ഗോണി ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button