Latest NewsIndia

നായിഡുവിന്റെ അഭ്യര്‍ത്ഥന കേട്ടില്ല: പ്രജാവേദിക പൊളിച്ചു നീക്കാന്‍ ജഗന്റെ ഉത്തരവ്

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് പ്രതിപക്ഷനേതാവിന്റെ അനക്സ് ആയി ഉപയോഗിക്കാന്‍ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബുനായിഡു നിര്‍മ്മിച്ച പ്രജാവേദിക എന്ന കെട്ടിടെ പൊളിച്ചു നീക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ വസതിയോ് ചേര്‍ന്ന് എട്ടു കോടി രൂപയോളം ചെലവഴിച്ചാണ് നായിഡു ഈ കെട്ടിടം നിര്‍മ്മിച്ചത്.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടന്‍പൊളിച്ചുനീക്കണമെന്നാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശം.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് പ്രതിപക്ഷനേതാവിന്റെ അനക്സ് ആയി ഉപയോഗിക്കാന്‍ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നായിഡുവിന്റെ ഈവശ്യം ജഗന്‍ അംഗീകരിച്ചില്ല. കെട്ടിടം എത്രയും പെട്ടെന്ന് പൊളിക്കണമെന്നാണ് ഉത്തരവ്

പ്രജാവേദികക്കെതിരായ നടപടി സ്വാഭാവിക നടപടി മാത്രമാണെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ഒരു സാധരണക്കാരന്‍ അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചാല്‍ ഉദ്യോഗസ്ഥര്‍ അത് പൊളിച്ചുനീക്കുന്നതാണ് പതിവാണെന്നും ഈ സര്‍ക്കാര്‍ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണ് ജഗന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button