Latest NewsSaudi ArabiaGulf

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു, കണ്ണൂർ വാരം വട്ടത്ത്‌ കണ്ടോത്ത് അഹ്‌മദ്‌ മകൻ‌ ഷൗഖത്ത്‌ അഹ്‌മദ്‌(52) ആണ് റിയാദിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. കഴിഞ്ഞ ദിവസം രാത്രി നെഞ്ചു വേദന അനുഭവെപ്പട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. കുടുംബം സന്ദർശന വീസയിൽ റിയാദിൽ ഉണ്ട്. ഇന്നലെ നാട്ടിലേയ്ക്ക്‌ തിരിക്കാനിരിക്കെയാണ് സംഭവമുണ്ടായത്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കിയോസി’ന്റെ സജീവ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഉമ്മ: കുഞ്ഞാമിന, ഭാര്യ സബൂറ, മക്കൾ : സവാദ്‌, സഹല ഫാത്തിമ, ഷംഹുൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button