KeralaLatest News

സാജന്റെ കുടുംബത്തിന്‌ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കി രമേശ് ചെന്നിത്തല

കണ്ണൂർ: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയെ പുറത്താക്കി സി.പി.എം സാജന്റെ കുടുംബത്തോടു നീതി കാട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാജന്റെ കുടുംബത്തെ സന്ദർശിച്ച് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവം ഐ.ജി തലത്തില്‍ അന്വേഷിക്കണമെന്നും ഡിവൈ.എസ്‌.പിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്‌ പാര്‍ട്ടിക്ക്‌ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു. ഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്‌ഥര്‍ക്കു മാത്രമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button