Latest NewsKerala

ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പുനലൂര്‍: ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ അദ്ധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. വാളക്കോട് എന്‍ എസ് വി വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യുപി വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായ കൊട്ടാരക്കര ഉദയാഹൗസില്‍ കെ കൃഷ്ണകുമാറാണ്(51) മരിച്ചത്. ഏഴാം ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ 11.15ഓടെ അസ്വസ്ഥത അനുഭവപ്പെട്ടു.  കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. വിദ്യാർത്ഥികൾ അടുത്ത ക്ലാസിലെ അദ്ധ്യാപകനെ വിവരം അറിയിച്ചു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. പുനലൂര്‍ പോലീസെത്തി ഇന്‍ ക്വസ്റ്റ് തയാറാക്കി. പുനലൂര്‍താലൂക്ക് ആശുപത്രിയില്‍ മൃതദേഹം ചെയ്ത ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button