Latest NewsIndia

മലപ്പുറം ജില്ലാ വിഭജനമെന്ന ലീഗിന്റെ ആവശ്യത്തെ എതിര്‍ത്ത് ഇ.പി ജയരാജന്‍

ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു കെ.എന്‍.എ ഖാദറിന്റെ ആവശ്യം.

തിരുവനന്തപുരം: മലപ്പുറം ജില്ലാ വഭജയമെന്ന ആവശ്യവുമായി വീണ്ടും എത്തിയ മുസ്ലീം ലീഗിനെ എതിര്‍ത്ത് ഇ. പി ജയരാജന്‍. ജനസംഖ്യക്ക് ആനുപാതികമായ വികസനം മലപ്പുറത്തിന് ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആവശ്യം. ഇതേ ആവശ്യവുമായി കെ. എന്‍. എ ഖാദര്‍ നേരത്തെ സബ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുസ്ലിം ലീഗും യു.ഡി.എഫും അനുമതി നിഷേധിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതായിരുന്നു കെ.എന്‍.എ ഖാദറിന്റെ ആവശ്യം.

നേരത്തെ ജില്ലയിലെ പല വേദികളിലും അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. അതെ സമയം മലപ്പുറം ജില്ല വിഭജിക്കുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞ ജയരാജന്‍ പുതിയ ജില്ലാ രൂപീകരണം അശാസ്ത്രീയമാണെന്നും അധികാര വികേന്ദ്രീകരണം കേരളത്തില്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയ ജില്ല രൂപീകരിക്കണമെന്ന കെ.എന്‍ ഖാദറിന്റെ നിയമസഭയിലെ ആവശ്യപ്പെടലിന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജില്ലാ വിഭജനം എന്ന ആവശ്യത്തില്‍ യു.ഡി.എഫ് തീരുമാനമെടുത്തതോടെയാണ് കെ. എന്‍. എ ഖാദര്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കിയതെന്നാണ് സൂചന. നേരത്തെ വിഷയം ചര്‍ച്ചയായ യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മില്‍ ശക്തമായ വാക് പോരുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്ബേ സജീവമായി ഉയര്‍ത്തിയത് എസ്.ഡി.ഐയാണ്. 2015-ല്‍ ലീഗിന് മുന്‍തൂക്കമുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭജനത്തെ അനുകൂലിച്ച്‌ പ്രമേയം പാസാക്കിയിരുന്നു.

ആവശ്യം നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങിയതോടെ കോണ്‍ഗ്രസ് എതിര്‍പ്പുമായെത്തിയത്. ലീഗ് നീക്കം ഏകപക്ഷീയമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. എസ്.ഡി.പി.ഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്ന് ആര്യാടന്‍ മുഹമ്മദ് തുറന്നടിച്ചിരുന്നു. ഇക്കാര്യത്തെ പറ്റി കോണ്‍ഗ്രസോ യുഡിഎഫോ ആലോചിട്ടിച്ചില്ലെന്നും മലപ്പുറത്തിന് ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം ശരിയല്ലെന്നും ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button