Latest NewsIndia

പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറിയതിന് മലയാളി യുവതിയെ വയറില്‍ കുത്തി : പ്രതി അറസ്റ്റില്‍

കോയമ്പത്തൂര്‍ : പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറിയതിന് മലയാളി യുവതിയെ വയറില്‍ കുത്തി . സംഭവത്തെ തുടര്‍ന്ന് പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ആര്‍ എസ് പുരത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടാകുന്നത്. പാലക്കാട് മാണൂര്‍ സ്വദേശിയായ അമൃതയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശിയായ സുരേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് സംഭവം. സ്വകാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ പരിശീലനം കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയെ സുരേഷ് കുത്തുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button